Advertisement

പരാജിതനായി മോഡ്രിച്ച്; റഷ്യന്‍ ലോകകപ്പിന്റെ താരം ഈ ക്രൊയേഷ്യന്‍ നായകന്‍

July 15, 2018
Google News 9 minutes Read

മികച്ച താരം: 

റഷ്യന്‍ ലോകകപ്പിന്റെ മികച്ച താരമായി (ഗോള്‍ഡന്‍ ബോള്‍) ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിനെ തിരഞ്ഞെടുത്തു. ഇത്തിരിക്കുഞ്ഞന്‍ രാജ്യത്തെ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിച്ച പ്രകടനമാണ് മോഡ്രിച്ചിനെ മികച്ച താരമാക്കിയത്. മൂന്ന് ഗോളുകളാണ് താരം ഈ ലോകകപ്പില്‍ നേടിയത്. ഒരേസമയം, ഡീപ് മിഡ്ഫീല്‍ഡറായും മുന്നേറ്റ താരമായും അസാമാന്യ പ്രകടനമാണ് 32-കാരനായ മോഡ്രിച്ച് ഈ ലോകകപ്പില്‍ നടത്തിയത്.

മികച്ച യുവതാരം :

ഫ്രഞ്ച് താരം കെയ്‌ലിന്‍ എംബാപ്പെയാണ് ഈ ലോകകപ്പിലെ യുവതാരം. 19 വയസ് മാത്രം പ്രായമുള്ള എംബാപ്പെ നാല് ഗോളുകളാണ് ഈ ലോകകപ്പില്‍ സ്വന്തമാക്കിയത്.

ഗോള്‍ വേട്ടക്കാരന്‍:

ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടിന് ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ അവകാശിയായി. ഇംഗ്ലണ്ടിന് വേണ്ടി ആറ് ഗോളുകളാണ് കെയ്ന്‍ സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ഇംഗ്ലണ്ട് പുറത്തായത്.

മികച്ച ഗോളി:

ബല്‍ജിയം ഗോള്‍ കീപ്പര്‍ തിബൂട്ട് കോര്‍ട്ട്വോയാണ് ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ ( ഗോള്‍ഡന്‍ ഗൗ). സെമി ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റായിരുന്നു ബല്‍ജിയം പുറത്തായത്. ടൂര്‍ണമെന്റിലുടനീളം മികച്ച സേവുകളുമായി കളം നിറഞ്ഞ ഗോളിയാണ് കോര്‍ട്ട്വോ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here