Advertisement

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനക്കേസ്; പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

July 16, 2018
Google News 0 minutes Read

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കീഴടങ്ങാൻ കൂട്ടാക്കാതെ പ്രതികളായ ഓർത്തഡോക്സ് വൈദികർ. അതിനിടെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസിന്റെയും നാലാം പ്രതി ഫാദർ ജെയ്സ് കെ ജോർജിന്റെയും മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയ സ്ഥിതിക്ക് ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. നേരത്തേ അറസ്റ്റിലായ രണ്ടും മൂന്നും പ്രതികള്‍ ഫാദര്‍ ജോബ് മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here