എൻ രാമചന്ദ്രൻ അവാർഡ് മേധ പട്കറിന്

എൻ രാമചന്ദ്രൻ അവാർഡ് പരിസ്ഥിതി പ്രവർത്തക മേധ പട്കറിന്. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ പുരസ്‌കാരം പരിസ്ഥിതി പ്രവർത്തക മേധ പട്കറിന് ഏർപ്പെടുത്തിയിരിക്കുന്നത്. വഴുതക്കാട് പി സുബ്രഹ്മണ്യം ഹാളിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വെങ്കട ഗോപാല ഗൗഡ മേധ പട്കറിന് പുരസ്‌കാരം കൈമാറും. 50,000 രൂപയാണ് അവാർഡ് തുക.

എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ സെക്രട്ടറിയും ട്വന്റിഫോർ ന്യൂസ് എഡിറ്ററുമായ പിപി ജെയിംസ് സ്വാഗതവും ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ദീപു രവി മൊമന്റോയും പ്രശസ്തി പത്രവും നൽകും.

തിരുവനന്തപുരം എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലും അനർട്ട് മുൻ ഡയറക്ടറുമായ ആർ.വി.ജി.മേനോൻ പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top