അഭിമന്യു വധക്കേസ്; എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും കസ്റ്റഡിയില്‍

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്ത് അലി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഭിമന്യുവിന്റെ കൊലപാതകകേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.
അഭിമന്യുവിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും വിശദീകരിക്കാനുമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഇവരുടെ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിമന്യു കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here