Advertisement

ജിഷ്ണു കേസ്; സിബിഐ നാദാപുരത്ത് ക്യാമ്പ് ഒാഫീസ് തുറക്കും

July 17, 2018
Google News 1 minute Read
jishnu pranoy jishnu suicide case krishna das first convict jishnu father asks CBI probe jishnu pranoy case

ജിഷ്ണു പ്രണോയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സിബിഐ നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കും. വ്യാഴാഴ്ചയാണ് ഓഫീസ് തുറക്കുക. ജൂണ്‍ 15-നാണ് അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ജിഷ്ണു കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന വളയം പൂവംവയലിലെ ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് കോളേജിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here