കൊച്ചിയില്‍ യുവമോര്‍ച്ചയുടെ മാര്‍ച്ചില്‍ സംഘര്‍ഷം

yuvamorcha

കൊച്ചിയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. അഭിമന്യുവിന്റെ മരണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. ഐജി ഓഫീസിന് മുന്നില്‍ വച്ചായിരുന്നു സംഘര്‍ഷം. മഹാരാജാസ് കോളേജില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇരുന്നൂറോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. യുവമോര്‍ച്ചയുടം സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top