നടി റീതാ ബാദുരി അന്തരിച്ചു

rita baduri

സിനിമ -സീരിയല്‍ നടി റീത് ബാദുരി അന്തരിച്ചു. അറുപത്തി രണ്ട് വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. 1968ല്‍ പുറത്തിറങ്ങിയ തേരി തലാഷ്മെ എന്ന ചിത്രത്തിലൂടെയാണ് റീത്ത അഭിനയ രംഗത്തേക്ക് വന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 1973ല്‍ ബിരുദം നേടിയ റീത ബാദുരി ജൂലി, ബേട്ടാ, കഫി ഹാം കഫി നാ, രാജ, വിരാസത്, ഹീറോ നമ്പര്‍ വണ്‍, ക്യാ കഹ്നാ തുടങ്ങി എഴുപത്തിയൊന്നോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത കന്യാകുമാരി എന്ന മലയാള സിനിമയിലും റീത അഭിനയിച്ചിട്ടുണ്ട്. കമലഹസന്റെ കാമുകിയുടെ വേഷത്തിലാണ് ഈ സിനിമയില്‍ അഭിനയിച്ചത്. ടിവി പരമ്പരകളിലും സജീവമായിരുന്നു. നിംകി മുഖ്യ എന്ന സീരിയലിലെ മുത്തശ്ശി കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് അന്ധേരി ഈസ്റ്റ് ശ്മശാനത്തില്‍ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top