Advertisement

ലോക ജേതാക്കള്‍ക്ക് ‘കിടിലന്‍’ സ്വീകരണം ( വീഡിയോ)

July 17, 2018
Google News 0 minutes Read

ലോകകിരീടവുമായി ഫ്രാന്‍സിലേക്കെത്തിയ പ്രിയ താരങ്ങള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പ്. ലോക ജേതാക്കളെ അനുമോദിക്കാന്‍ പതിനായിരക്കണക്കിന് ആരാധകര്‍ ഒത്തുചേര്‍ന്നു.

ടീം അംഗങ്ങളേയും വഹിച്ച് എയര്‍ ഫ്രാന്‍സ് വിമാനം ഫ്രഞ്ച് സമയം വൈകുന്നേരം 4.45 ഓട് കൂടെ ഫ്രാന്‍സിലെ ഷാര്‍ലെ ദെ ഗോള്‍ വിമാനത്താവളത്തിലിറങ്ങി. ആദ്യം വിമാനത്താവളത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളമടിച്ച് വാട്ടര്‍ സല്യൂട്ടോടെ സ്വീകരിച്ചു. ചാംപ് എലീസിയില്‍ കപ്പുമായി വന്നിറങ്ങുമ്പോള്‍ താരങ്ങളെ കാത്തിരുന്നത് പതിനായിരക്കണക്കിന് ആരാധകര്‍. ആര്‍പ്പുവിളികളോടെയാണ് താരങ്ങളെ ആരാധകര്‍ വരവേറ്റത്.

തുറന്ന ബസില്‍ പാരീസാ നഗരത്തെ ജനസാഗരത്തിനിടയിലൂടെ കപ്പുമായി അവര്‍ വലയം വെച്ചു. ശേഷം തുറന്ന ബസില്‍ തന്നെ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിലേക്ക്. അവിടെ താരങ്ങള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ക്കുമായി ഒരുക്കിയ പ്രത്യേക വിരുന്ന്. ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് താരങ്ങള്‍ക്ക് ഫ്രാന്‍സ് അവരുടെ പരമോന്നത ബഹുമതിയായ ലീജിയന്‍ ഓഫ് ഹോണര്‍ നല്‍കി ആദരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here