അഭിമന്യു വധം; കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യപ്രതി മുഹമ്മദ്

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യപ്രതി മുഹമ്മദ്. ചുവരെഴുത്തിനെ ചൊല്ലിയായിരുന്നു തർക്കമെന്നും എസ്എഫ്‌ഐ ചെറുക്കാൻ നോക്കിയപ്പോൾ അതിന് തെിർക്കാൻ ശ്രമിച്ചുവെന്നുമാണ് മുഹമ്മദ് പറഞ്ഞത്.

ഇന്ന് രാവിലെയാണ് അഭിമന്യു കൊലക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് പിടിയിലാകുന്നത്. നാല് പേർ പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്.ഇയാൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികൾ കോളേജിൽ എത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top