റാമ്പിൽ നടക്കുന്നതിനിടെ കുഞ്ഞിന് മുലയൂട്ടി മോഡൽ; വീഡിയോ

റാമ്പിൽ നടക്കുന്നതിനിടെ കുഞ്ഞിന് മുലയൂട്ടി മോഡൽ. മാർത്ത എന്ന അന്താരാഷ്ട്ര മോഡലാണ് ജോലിക്കിടയിലും വിശന്നുകരഞ്ഞ കുഞ്ഞിനെ മുലയൂട്ടി ആത്മവിശ്വാസത്തോടെ തലയുർത്തി നടന്ന് ലോകത്തിന്റെ കയ്യടി നേടിയിരിക്കുന്നത്.
മിയാമി സ്വിം വീക്ക് 2018 ലാണ് സംഭവം നടക്കുന്നത്. സ്‌പോർട്ട്‌സ് സ്വിംവെയർ ഷോയിൽ 16 ഫൈനലിസ്റ്റിൽ ഒരുവളായിരുന്നു മാർത്ത. റാമ്പിൽ കയറാനുള്ള സമയമായപ്പോഴേക്കും മാർത്തയുടെ അഞ്ച് മാസം മാത്രം പ്രായമുള്ള മകൾ വിശന്നു കരഞ്ഞു. അതോടെ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് മാർത്ത റാമ്പിൽ ചുവടുവെച്ചു.
സ്വർണ്ണ നിറത്തിലുള്ള വൺ ഷോൾഡർ ബിക്കിനിയണിഞ്ഞാണ് മാർത്ത വേദിയിൽ എത്തിയത്. പശ്ചാത്തലത്തിലെ ശബ്ദമൊന്നും കുഞ്ഞിനെ അലോസരപ്പെടുത്താതിരിക്കാൻ നീല നിറത്തിലുള്ള ഹെഡ്‌ഫോൺ കുഞ്ഞിന്റെ ചെവിയിൽ ഘടിപ്പിച്ചിരുന്നു.
മുമ്പ് കാരോൾ ഗ്രേഷ്യസ്, കരീന കപൂർ എന്നിവർ ഗർഭിണിയായിരിക്കെ റാമ്പ് വാക്ക് ചെയ്തത് വാർത്തയായിരുന്നു. എന്നാൽ കുഞ്ഞിന് മുലയൂട്ടിക്കൊണ്ട് റാമ്പ് വാക്ക് ചെയ്യുന്നത് ഇതാദ്യമാണ്.
സംഭവം വൈറലായതോടെ ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള അഭിനന്ദനങ്ങളുമായി മാർത്തയെയും കുഞ്ഞിനെയും പൊതിയുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here