ഏറ്റവും കൂടുതൽ പണം വാങ്ങുന്ന താരങ്ങൾ; അക്ഷയും സൽമാൻ ഖാനും മുന്നിൽ; ഷാരുഖ് പിന്നിൽ; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

Akshay kumar Salman Make It To Forbes Highest Paid Celebs List

2018 ൽ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക. അക്ഷയ് കുമാറും സൽമാൻ ഖാനും പട്ടികയിൽ ഇടം നേടിയെങ്കിലും ബോളിവുഡിലെ കിങ്ങ് ഷാരുഖ് ഖാന് പട്ടികയിൽ ഇടംനേടാനായില്ല.

എഴുപത്തിയാറാം സ്ഥാനമാണ് അക്ഷയ് കുമാറിന്. 82 ആം സ്ഥാനമാണ് സൽമാൻ ഖാന്. പട്ടിക പ്രകാരം 40.5 മില്യൺ ഡോളറാണ് അക്ഷയ് കുമാറിന്റെ സമ്പാദ്യം. 37.3 മില്യൺ ഡോളറാണ് സൽമാൻ ഖാന്റെ സമ്പാദ്യം. 38 മില്യൺ ഡോളറുമായി 65 ആം സ്ഥാനത്ത് 2017 ലെ പട്ടികയിൽ ഷാരുഖ് ഖാൻ ഇടംപിടിച്ചിരുന്നെങ്കിലും ഈ വർഷം പട്ടികയിൽ ഇടംനേടിയില്ല.

അന്താരാഷ്ട്ര താരങ്ങളായ റിഹാന്ന, ക്രിസ് ജെന്നർ എന്നിവരെ പിന്നിലാക്കിയാണ് അക്ഷയ് കുമാറും സൽമാൻ ഖാനും 76 ആം സ്ഥാനുവം 82 ആം സ്ഥാനവും സ്വന്തമാക്കിയത്. റിഹാന്നയുടെ സ്ഥാനം 84 ആണ്.

അമേരിക്കൻ ബോക്‌സർ ഫ്‌ളോയ്ഡ് മേയ്‌വെതറാണ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 285 മില്യൺ ഡോളറാണ് 2018 ലെ അദ്ദേഹത്തിന്റെ സമ്പാദ്യം. നടൻ ജോർജ് ക്ലൂണി 239 മില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്. 166.6 മില്യൺ ഡോളറുമായി കെയ്‌ലി ജെന്നർ മൂന്നാം സ്ഥാനത്തുണ്ട്. കെയ്‌ലി ജെന്നറാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

Akshay kumar Salman Make It To Forbes Highest Paid Celebs List

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top