കേരളത്തിനായി കൂടുതൽ ഒന്നും ചെയ്യാനാകില്ല : പ്രധാനമന്ത്രി

cant do more for kerala says pm

ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചുള്ള കേന്ദ്ര വിഹിതം മാത്രമേ നൽകാനാവൂവെന്ന് പ്രധാനമന്ത്രി. കേരളത്തിൽ നിന്നുള്ള സർവകക്ഷിസംഘത്തോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

മഴക്കെടുതിയിൽ ആവശ്യമായ ധനസഹായം നൽകുമെന്ന് സൂചിപ്പിച്ച അദ്ദേഹം, കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ തീരുമാനമൊന്നും അറിയിച്ചില്ല. കേരളത്തിന് മാത്രമായി പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ലന്നും മോദി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പ്രതികരണമായിരുന്നു ഇത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top