ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാരിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്

sabarimala

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനാകില്ല. സ്ത്രീകളോടുള്ള വിവേചനമല്ല ഇതെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ നിലപാട് അറിയിച്ചു. പുരുഷന്‍മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top