റേഷന്‍ വിഹിതം പുനഃസ്ഥാപിക്കല്‍; ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാത്രമേ വിഹിതം അനുവദിക്കൂവെന്ന് പ്രധാനമന്ത്രി

pm

റേഷന്‍ വിഹിതം പുനഃസ്ഥാപിക്കല്‍ സംബന്ധിച്ച് കേരളത്തിന് തിരിച്ചടി. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാത്രമേ വിഹിതം അനുവദിക്കൂവെന്നാണ് പ്രധാനമന്ത്രി അറിയിച്ചതെന്ന് പിണറായി വിജയന്‍. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍വക്ഷി സംഘത്തോടാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെയാണ് സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിന് മാത്രം പ്രത്യേകമായി ഒന്നും നല്‍കാനാവില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.  മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ല.  സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ ശബരി പാത പൂര്‍ത്തിയാക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും  കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top