പെരുമ്പാവൂർ സ്വദേശിനിയുടെ മൃതദേഹം ഹൈദരാബാദിൽ അഴുകിയ നിലയിൽ കണ്ടെത്തി

perumbavoor native found dead in hyderabad home

പെരുമ്പാവൂർ സ്വദേശിനിയുടെ മൃതദേഹം ഹൈദരാബാദിൽ അഴുകിയ നിലയിൽ കണ്ടെത്തി. ഹൈദരാബാദ് നോർത്ത് കമലാനഗറിലെ വീട്ടിൽ നിന്നുമാണ് നന്ദിനി നായർ എന്ന എഴുപത്തിയൊന്നുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് മരിച്ചതോടെ ഒറ്റക്കായിരുന്നു നന്ദിനിയുടെ താമസം. അമേരിക്കയിൽ ജോലിയുള്ള ഇവരുടെ മക്കൾ ശ്രീദേവിയും ശ്രീലതയും കുടുംബസമേതം അവിടെയാണ് താമസം. ജൂൺ 18 നാണ് ്‌വസാനമായി ഇവർ മക്കളുമായി സംസാരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് മകൾ ശ്രീദേവി ഹൈടെക് സിറ്റിയിൽ താമസിക്കുന്ന അവരുടെ അമ്മാവൻ സുനിൽ കുമാറിനെ വിളിച്ച് അമ്മയെ ഫോണിൽ കിട്ടുന്നില്ലെന്ന വിവരം അറിയിക്കുന്നത്. സുനിൽ കുമാർ ഹൈദരാബാദിലെ കുഷായിഗുഡയിലെ അവരിടെ വീട്ടിലെത്തി വീട് തുറന്നുനോക്കുമ്പോഴാണ് മൃതദേഹം കാണുന്നത്.

ഗാന്ധി ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹം ഹൈദരാബാദിൽ തന്നെ സംസ്‌കരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top