ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി
കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് വരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീം കോടതി. ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിധി പറയുന്നത് രണ്ട് ദിവസത്തിന് ശേഷമാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
അറസ്റ്റിലായ രണ്ടും നാലും പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളി കളഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പിടികൂടാന്‍ സാധിക്കാത്ത ഒന്നും മൂന്നും പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടത്. അതേ സമയം, ഈ കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഒന്നാം പ്രതിയുടെ വീഡിയോ സന്ദേശം. ഒളിവിലുള്ള പ്രതി സോഷ്യല്‍ മീഡിയ വഴിയാണ് സന്ദേശം പങ്കുവെച്ചിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും യുവതി തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസങ്ങളില്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും ഫാദര്‍. എബ്രഹാം വര്‍ഗീസ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇരയായ സ്ത്രീക്കെതിരെയുള്ള ആരോപണങ്ങളും ഒന്നാം പ്രതി വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here