പഴയ ഫോണ്‍ കൊടുത്താല്‍ പുത്തന്‍ ഫോണ്‍!!! ഞെട്ടിക്കാന്‍ ജിയോ ഹംഗാമ ഓഫര്‍

jio announces holiday hungama plan

ജിയോ ഹംഗാമ ഓഫര്‍ ജൂലായ് 21 മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും. 501 രൂപ ചെലവഴിച്ചാല്‍ ജിയോ ഫോണ്‍ ലഭിക്കുമെന്നതാണ് ഓഫറിന്റെ പ്രത്യേകത. ഉപഭോക്താക്കള്‍ തങ്ങളുടെ കയ്യിലുള്ള എതെങ്കിലും പഴയ ബജറ്റ് ഫോണ്‍ എക്‌സ്‌ചേഞ്ച് ആയി നല്‍കുകയാണെങ്കില്‍ വെറും 501 രൂപ നല്‍കി പുതിയ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും.

ഉപഭോക്താക്കൾക്ക് ഏത് തരത്തിലുള്ള ഫീച്ചർ ഫോണും ജിയോഫോണുമായി എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കും എന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 21 വൈകിട്ട് 5 മണി മുതൽ ഈ ഓഫർ ആരംഭിക്കുന്നു. ഓഗസ്റ്റ് 15 മുതലാണ് പുതിയ ജിയോഫോൺ ആളുകൾക്ക് ലഭ്യമായിത്തുടങ്ങുക. ഉപഭോക്താക്കൾക്ക് തങ്ങളുടെ തൊട്ടടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുക വഴി പുതിയ ഫോണുമായി പഴയ ഫോൺ മാറ്റിവാങ്ങാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top