ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് ജസ്റ്റീസ് കെ എം ജോസഫിനെ സുപ്രീ കോടതി ജഡ്ജിയായി നിയമിക്കാൻ വീണ്ടും ശുപാര്‍ശ

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് ജസ്റ്റീസ് കെ എം ജോസഫിനെ സുപ്രീ കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം വീണ്ടും ശുപാർശ ചെയ്തു. കൊളീജയത്തിന്റെ ആദ്യ ശുപാർശ കേന്ദ്രം മടക്കി അയച്ചത് തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ജസ്റ്റീസ് ജോസഫിനെ വീണ്ടും ശുപാർശ ചെയ്തത് . ജസ്റ്റീസ് ജോസഫിന്റെ പേര് മടക്കിയത് കേന്ദ്ര സർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടിലിന് വഴിവെച്ചിരുന്നു . സുപ്രീം കോടതിയുടെ ഫുൾ കോർട്ട് യോഗം ചേർന്ന് ജോസഫിന്റെ പേര് വീണ്ടും നിർദേശിക്കാൻ തീരുമാനിക്കുകയായിരുന്നു . ജസ്റ്റിസ് കെ എം ജോസഫിനെ കൂടാതെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനർജി, ഒഡീഷാ ചീഫ് ജസ്റ്റീസ് വിനീത് സരൺ എന്നിവരേയും കൊളിജിയം ശുപാർശ ചെയ്തിട്ടുണ്ട്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here