എആർ റഹ്മാൻ ഷോ ഇന്ന് ഫ്‌ളവേഴ്‌സിൽ

എാർ റഹ്മാൻ ഷോ നേരിട്ട് കാണാൻ സാധിക്കാത്തതിൽ വിഷമിച്ചിരിക്കുന്നവർക്ക് ആശ്വസിക്കാം. കഴിഞ്ഞ മാസം രണ്ട് ദിവസങ്ങളിലായി അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന എആർ റഹ്മാൻ ഷോ ഫ്‌ളവേഴ്‌സ് ടിവിയിൽ ഇന്നും നാളെയും സംപ്രേഷണം ചെയ്യുന്നു. വൈകിട്ട് ഏഴ് മണിമുതലാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.
പകരംവെക്കാനില്ലാത്ത ശബ്ദവെളിച്ച സംവിധാനം കൊണ്ട് പരിപാടി ആദ്യ ദിവസം തന്നെ സംഗീത പ്രേമികളുടെ മനം കവർന്നിരുന്നു. രണ്ട് ദിവസമാണ് ഫ്‌ളവേഴ്‌സ് ടിവി എആർ റഹ്മാൻ ഷോ സംഘടിപ്പിച്ചത്. തുടർച്ചായി രണ്ട് ദിവസം ഒരേസ്ഥലത്ത് റഹ്മാൻ ഷോ സംഘടിപ്പിക്കുന്നത് ആദ്യമായിട്ടായിരുന്നു. 4കെ ഡിജിറ്റൽ സ്റ്റേജായിരുന്നു പരിപാടിയുടെ മറ്റൊരു ആകർഷണം. ഈ സംവിധാനത്തോടെ റഹ്മാനും സംഘവും സംഘടിപ്പിക്കുന്ന ആദ്യ ഷോ കൂടിയായിരുന്നു ഇത്.
എആർ റഹ്മാന് പുറമെ, നീതി മോഹൻ, ജോനിക ഗാന്ധി, റയ്ഹാന, ഇശ്രത്ത് ഖാദ്രി, സാഷ കിരൺ തിരുപതി, ശ്വേത മോഹൻ, ഹരിചരൺ സെഷാദ്രി, ബെന്നി ദയാൽ, ജാവേദ് അലി, ദിൽഷാദ് ഷാബിർ അഹ്മദ്, അൽഫോൺസ് ജോസഫ്, ജോർജ് പീറ്റർ, മിൻമിനി എന്നിവരാണ് സ്റ്റേജിൽ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമായി എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here