കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ സഞ്ചരിച്ച വണ്ടി അപകത്തിൽപ്പെട്ടു; 15 കുട്ടികൾക്ക് പരിക്ക്; 4 പേർ ഗുരുതരാവസ്ഥയിൽ

കേന്ദ്രീയ വിദ്യാലയ എൻടിപിസിയിലെ കുട്ടികൾ സഞ്ചരിച്ച വണ്ടി അപകടത്തിൽപ്പെട്ടു. 15 കുട്ടികൾക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ഛത്തീസ്ഗഡിലെ കോർബയിലാണ് അപകടം നടന്നത്.

കോർബയിൽ സിചായ് കോളനിക്ക് സമീപം 30 അടി ഉയരമുള്ള പാലത്തിൽ നിന്നുമാണ് വണ്ടി മറിഞ്ഞത്. അപകട സമയത്ത് വണ്ടിയിൽ 15 കുട്ടികളുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top