അഭിമന്യുവിന്റെ കൊലപാതകം താലിബാന്‍ മോഡലെന്ന് കോടിയേരി: അഭിമന്യുവിന്റെ വീടിന് തറക്കല്ലിട്ടു

മഹാരാജാസ് കോളേജില്‍ എസ്.ഡി.പിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് എം. അഭിമന്യുവിനായി സിപിഎം വട്ടവടയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. വട്ടവട കൊട്ടാക്കമ്പൂരിലാണ് അഭിമന്യുവിന്റെ കുടുംബത്തിനായി വീട് നിര്‍മ്മിക്കുന്നത്. പത്ത് സെന്റ് സ്ഥലത്ത് മൂന്ന് മാസത്തിനകം വീട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കോടിയേരി പറഞ്ഞു.
എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുകയും മറ്റ് സംഭാവനകളും കൊണ്ടാണ് വീട് നിര്‍മിക്കുന്നത്. തറക്കല്ലിടുന്നതിനായി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയ കോടിയേരി വട്ടവടയിലെത്തി അഭിമന്യുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.
രു നാടുമുഴുവന്‍ ഈ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മാതാപിതാക്കളെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ ചിത്രങ്ങളടക്കമുള്ള ആല്‍ബവും കുടുംബം നേതാക്കളെ കാണിച്ചു. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്‍, മന്ത്രി എം എം മണി, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.
എസ്.എഫ്.ഐയെ ഇല്ലായ്മ ചെയ്യാന്‍ എസ്.ഡി.പി.ഐ നേതൃത്വം നടത്തിയ പദ്ധതിയാണ് അഭിമന്യുവിന്റെ കൊലപാതകമെന്ന് കോടിയേരി ആരോപിച്ചു. താലിബാന്‍ മോഡല്‍ ആക്രമണമായിരുന്നു അത്. പരമാവധി വിദ്യാര്‍ത്ഥികളെ ഉന്നമിട്ടാണ് കൊലയാളി സംഘമെത്തിയത്. കൊലയ്ക്ക് പകരം കൊല എന്നുള്ളതല്ല സിപിഎം നയം. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here