ഇത് നടിപ്പിന്‍ നായകനോ? സൂര്യയുടെ ജന്മദിനത്തില്‍ ഒരു കട്ട ആരാധകന്റെ ഡബ്‌സ്മാഷ് വൈറല്‍

തമിഴകത്തിന്റെ സ്വന്തം നടിപ്പിന്‍ നായകന്‍ സൂര്യയുടെ 43-ാം ജന്മദിനമാണിന്ന്. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്ന ആരാധകര്‍ക്കിടയില്‍ സനല്‍ ശിവരാം എന്ന ആരാധകന്‍ വ്യത്യസ്തനാകുന്നു. സൂര്യയുടെ പിറന്നാള്‍ ദിനം ഒരു ഡബ്‌സ്മാഷിലൂടെയാണ് ഈ യുവാവ് ആഘോഷമാക്കിയത്.
മിനിറ്റുകള്‍ക്കകം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമായ വാരണം ആയിരത്തിലെ ഭാഗമാണ് സനല്‍ ഡബ്‌സ്മാഷിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയെന്ന സ്വപ്‌നവുമായി നടക്കുന്ന ഈ യുവാവ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട പല ഡബ്‌സ്മാഷുകളും ഒരുക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here