ഭാര്യയ്ക്കും കുട്ടികൾക്കും വരുമാനത്തിന്റെ 3/4 ഭാഗം നൽകണമെന്ന് പറയാൻ വനിതാ കമ്മീഷന് അധികാരമില്ല : ഹൈക്കോടതി

ഭാര്യയ്ക്കും കുട്ടികൾക്കും വരുമാനത്തിന്റെ 3/4 ഭാഗം നൽകണമെന്ന് പറയാൻ വനിതാ കമ്മീഷന് അധികാരമില്ലെന്ന് ഹൈക്കോടതി. കമ്മീഷനെതിരെ ശ്രീകുമാര് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമൻ ഇക്കാര്യം പറഞ്ഞത്.

ഭൂപീന്ദർ സിങ്ങ് vs ഡെൽഹി കമ്മീഷൻ ഫോർ വുമൻ എന്ന ഡെൽഹി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഒപ്പം കേരള വനിതാ കമ്മീഷൻ ആക്ട് സെക്ഷൻ 16 പ്രകാരം കമ്മീഷന് അത്തരത്തിൽ ഒരു അധികാരമില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ ചൂണ്ടിക്കാട്ടി.

സിആർപിസി സെക്ഷൻ 125- 127 വരെയുള്ള വകുപ്പിലാണ് ജീവനാംശം സംബന്ധിച്ച കാര്യങ്ങൾ വരുന്നത്. കേരള വനിതാ കമ്മീഷൻ ആക്ട് 1990 പ്രകാരം മറ്റ് വകുപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കമ്മീഷന് അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി.

ഹോംലോൺ, ജീവിതച്ചിലവ്, പഠിത്തം എന്നിവയ്ക്ക് ശ്രീകുമാർ തന്റെ വരുമാനത്തിൽ നിന്നും 3/4 ഭാഗം ജീവനാംശമായി നൽകണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top