ക്ലാസിലെ ഒരു പെൺകുട്ടിയെക്കുറിച്ചുള്ള തർക്കം; പന്ത്രണ്ടാം ക്ലാസുകാരൻ സഹപാഠിയെ കുത്തിക്കൊന്നു

murder

ക്ലാസിലെ ഒരു പെൺകുട്ടിയെക്കുറിച്ചുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. തർക്കത്തിനൊടുവിൽ പന്ത്രണ്ടാം ക്ലാസ്സുകാരൻ സഹപാഠിയെ കുത്തിക്കൊന്നു. ഹരിയാനയിലെ പില്ലു ഘേര ടൗണിലെ ഇൻഡസ് പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ അങ്കുഷാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന 4 സുഹൃത്തുക്കൾക്കും പരിക്കേറ്റിറ്റുണ്ട്. മാരകായുധങ്ങളുമായി എത്തിയ കുട്ടികൾ അങ്കുഷിനെയും സുഹൃത്തുക്കളേയും ആക്രമിക്കുകയായിരുന്നു.

വയറിനും മുതുകിനുമേറ്റ ആഴത്തിലുള്ള മുറിവാണ് അങ്കുഷിനെ മരണത്തിലേക്ക് നയിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top