ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് വീണ് നാലുപേര്‍ മരിച്ചു

train

ചെന്നൈയിൽ ഒാടുന്ന തീവണ്ടിയിൽ നിന്നും തെറിച്ച് വീണ് നാല് പേർ മരിച്ചു. സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തീവണ്ടിയുടെ വാതിലില്‍ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടത്. തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ ട്രെയിന്‍ തൂണില്‍ ഇടിച്ചതാണ് അപകടം ഉണ്ടാക്കിയത്.  നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top