ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും; അഡ്മിന് എതിരെ കേസെടുത്ത സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി

gnpc

ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും ” എന്ന ഫേസ്ബുക്ക് പേങിന്റെ അഡ്മിൻ വിനിതക്കെതിരെ എടുത്ത കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി .വിനിതയുടെ മുൻകൂർ ജാമ്യാക്ഷേയിലാണ് കോടതിയുടെ നടപടി.അന്വേഷണം പുരോഗമിക്കുകയാണന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി .
ഇവർ അനധികൃതമായി മദ്യം വിറ്റെന്നും മദ്യവിൽപ്പന പ്രോൽസാഹിപ്പിച്ചെന്നും ആരോപിച്ചാണ് എക്സൈസ് കേസെടുത്തത് . മത സ്പർധ വളർത്തുന്ന ചിത്രം പ്രചരിപ്പിച്ചു വെന്നാരോപിച്ച് വിനിതക്കെതിരെ നേമം പൊലീസ് എടുത്ത മറ്റാരു കേസിലെ തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു . കേസിൽ വിനിതയെ പ്രതിയാക്കിയിട്ടില്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചു . പ്രോസിക്യൂഷന്റെ വിശദീകരണം രേഖപ്പെടുത്തിയ കോടതി വിനിതയുടെ മറ്റൊരു മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടികൾ അവസാനിപ്പിച്ചത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top