ഹാർദിക് പട്ടേലിന് രണ്ട് വർഷത്തെ ജയിൽ ശിക്ഷ

hardhik patel gets two year imprisonment

2015ലെ പട്ടേൽ സംവരണപ്രക്ഷോഭത്തെ തുടർന്നുണ്ടായ കലാപ കേസിൽ പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന് രണ്ട് വർഷത്തെ ജയിൽ ശിക്ഷ. ഗുജറാത്തിലെ മെഹ്‌സാന കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രക്ഷോഭത്തിനിടെ ബിജെപി എംഎൽഎ ആയ ഋഷികേഷ് പട്ടേലിൻറെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിലാണ് ശിക്ഷ.

ഹാർദിക് പട്ടേലിന് പുറമേ പട്ടേൽ സമര നേതാക്കളായ ലാൽജി പട്ടേൽ, എകെ പട്ടേൽ എന്നിവർക്കും രണ്ട് വർഷം തടവ് ശിക്ഷയുണ്ട്. പ്രതികൾ അൻപതിനായിരം രൂപ പിഴ നൽകണമെന്നും കോടതി നിർദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top