മഴക്കെടുതി വിഷയം ലോകസഭയിൽ ഇന്ന് ചർച്ചയ്ക്ക്

loksabha to discuss heavy rain in kerala today

മഴക്കെടുതി വിഷയം ലോകസഭ ഇന്ന് ചർച്ച ചെയ്യും. കേരളത്തിന്റെയും കർണാടകത്തിന്റെയും ആവശ്യത്തെ തുടർന്ന് ബുധനാഴ്ച ഈ വിഷയം ചർച്ച ചെയ്യാമെന്ന് ലോക്‌സഭ തീരുമാനിക്കുകയായിരുന്നു. അഞ്ച് മണിക്കൂറാണ് ചർച്ചയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്.

മഴക്കെടുതി വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തരമായി കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം വേണമെന്നും കേരളത്തിലെ എംപിമാർ ചർച്ചയിൽ ആവശ്യപ്പെടും. ദുരന്ത നിവാരണസേന നൽകേണ്ട സഹായത്തെ കുറിച്ചും എംപിമാർ സഭയിലുന്നയിക്കും.

അതേസമയം റാഫേൽ യുദ്ധവിമാന ഇടപാടിൽ ബിജെപിയ്‌ക്കെതിരെ മല്ലികാർജുൻ ഖാർഗെയും, ജ്യോതിരാദ്യത്യ സിന്ധ്യയും ലോകസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. സ്പീക്കർ സുമിത്രാ മഹാജൻ ഈ ആഴ്ച നോട്ടീസ് പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top