പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി

pakistan

കനത്ത സുരക്ഷയില്‍ പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ് സമയം. കഴിഞ്ഞ തവണ ഇത് അഞ്ച് മണി വരെയായിരുന്നു. 85000പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. 3,71, 388സൈനികരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നവാസ് ഷെഫീഫും, ഇമ്രാന്‍ ഖാനും തമ്മിലാണ് പ്രധാന മത്സരം. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് പിന്നാലെ വോട്ടെണ്ണുന്നതാണ് പാക്കിസ്താനിലെ രീതി. രാത്രിയോടെ തന്നെ ആരാവും പാക്കിസ്ഥാന്റെ അടുത്ത് പ്രധാനമന്ത്രി എന്നതിന്റെ ഏകദേശ രൂപം അറിയാനാകുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാന്‍ നാളെ ഉച്ചവരെ കാത്തിരിക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top