ബ്ലഡ് മൂൺ വീണ്ടും വരുന്നു; ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തിന്

21st century largest blood moon on july 27

വീണ്ടും ബ്ലഡ് മൂൺ വരുന്നു. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിനാണ് ഈ പ്രതിഭാസത്തിലൂടെ ലോകം സാക്ഷ്യം വഹിക്കുക. നാളെ രാത്രി 11.44 ന് ഗ്രഹണം ആരംഭിക്കും. ഒരു മണിക്കൂറും 43 മിനിറ്റും ബ്ലഡ് മൂൺ ആകാശത്ത് ദൃശ്യമാകും.

പൂർണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂൺ തെളിയുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്.

കഴിഞ്ഞ ജനുവരി 31 ന് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ആകാശത്ത് ദൃശ്യമായിരുന്നു. അതിന് മുമ്പ് 150 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ആകാശത്ത് ഈ മായക്കാഴ്ച്ച തെളിഞ്ഞത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top