ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മെട്രോയില്‍ കണ്ടതായി സൂചന

jesna maria james

ജെസ്‌നയുമായി സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവിലെ മെട്രോയില്‍ കണ്ടുവെന്ന് മൊഴി. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവിയുടെ നിഴല്‍ സംഘം ബംഗളൂരുവിലെത്തി.

ശനിയാഴ്ച സന്ധ്യയോടെ ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി മെട്രോയില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടതായി ഒരാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതോടെ മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന പോലീസ് സംഘം ബംഗളൂരുവിലേക്ക് എത്തി.

മെട്രോയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയാണ് ഇറങ്ങിവരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ചുരിദാര്‍ ധരിച്ച് കണ്ണടയും വെച്ച പെണ്‍കുട്ടി ജെസ്‌ന തന്നെയാണോ എന്ന് അറിയാന്‍ മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top