ഏഴ് വര്‍ഷത്തിന് ശേഷം പി. ശശി സിപിഎമ്മിലേക്ക് തിരിച്ചെത്തി

ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. തെറ്റുകാരനല്ലെന്ന് പൂര്‍ണബോധ്യമായതിനെ തുടര്‍ന്നാണ് വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കിയിരിക്കുന്നതെന്ന് പി.ശശി പറഞ്ഞു. വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് വരുന്നു എന്ന് പറയുന്നത് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി എന്ന നിലയില്‍ ഏറ്റവും അഭിമാനകരമായിട്ടുള്ള കാര്യമാണെന്നും ശശി പറഞ്ഞു. കേസില്‍ നിന്ന് പി. ശശിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് പി.ശശിയെ തിരിച്ചെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. തലശേരി കോടതി ലോയേഴ്‌സിലാണ് ശശിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top