ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; 5 ജവാന്മാർക്ക് പരിക്ക്

5 jawans injured in terrorist attack in jammu kashmir

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. സിആർപിഎഫ് ബാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തിൽ അഞ്ച് ജവാൻമാർക്ക് പരിക്ക് പറ്റി. ജമ്മുവിലെ അനന്ത്‌നാഗിലാണ് സംഭവം. പരുക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭീകരാക്രമണത്തെ തുടർന്ന് സൈന്യം പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി. ബുധനാഴ്ച കുപ്‌വാരയിൽ സുരക്ഷസേന ഒരു ഭീകരനെ വധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top