കാണാതായ യുവതിയേയും കൊണ്ട് മടങ്ങിയ പോലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. വനിതാ സിവില്‍ പോലീസ് ഓഫീസറായ ശ്രീകല, ഹസീന, കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായ പോലീസ് ഉദ്യോഗസ്ഥൻ നിസാറിന്റെ നില അതീവ ഗുരുതരമാണ്. ഇയാളെ ലേക് ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി.   ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അമ്പലപ്പുഴ തരൂരിലാണ് അപടകടം നടന്നത്. അമിത വേഗതയില്‍ എത്തിയ ലോറി കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് സൂചന.
പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്ന ഹസീനയെ കാണാതായിരുന്നു. ഇവരെ അങ്കമാലി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന്  കസ്റ്റഡിയില്‍ എടുക്കാനായി പോകുകയായിരുന്നു ശ്രീകലയും സംഘവും. മൂന്ന് പേരുടേയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കൊട്ടിയം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണിവര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top