Advertisement

സ്‌കൂളുകളില്‍ സിസിടിവിയാകാം: വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

July 27, 2018
Google News 0 minutes Read

സ്‌കൂളുകളില്‍ സിസിടിവി സ്ഥാപിക്കരുതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. അതേസമയം ശുചിമുറികളില്‍ ക്യാമറകള്‍ സ്ഥിപിച്ചിട്ടുണ്ടെങ്കില്‍ നീക്കണമെന്നും നിര്‍ദേശിച്ചു. വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.

വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും സുരക്ഷയ്ക്കായാണ് വിദ്യാലയങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും മാനേജ്‌മെന്റുകള്‍ ഹര്‍ജിയില്‍ വാദിച്ചു. സ്‌കൂള്‍ ക്യാമ്പസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് കാണിച്ച് 2017 ഡിസംബറില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ അധികൃതര്‍ ഉത്തരവിറക്കിയെങ്കിലും സ്‌കൂള്‍ അധികൃതരുടെ എതിര്‍പ്പുമൂലം കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ നടപ്പാക്കാന്‍ നിര്‍ബന്ധിച്ചില്ല.

എന്നാല്‍, മുന്‍വര്‍ഷത്തെ ഉത്തരവ് കൃത്യമായി നടപ്പാക്കണമെന്ന് കാണിച്ച് പുതിയ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here