പൊതുനിരത്തിലെ ഫ്‌ളക്‌സ് ബോർഡുകൾ ആപത്ത് : ഹൈകോടതി

hc on flex boards in state

പൊതുനിരത്തുകളിലെ ഫ്‌ളക്‌സ് ബോർഡുകൾ ആപത്തെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോർഡുകളുടെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാരെടുത്ത നടപടികൾ വ്യക്തമാക്കി സത്യവാങ്ങാമൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന ഫ്‌ളക്‌സുകൾ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതിനായി എന്ത് നടപടി സ്വീകരിച്ചെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ ഓഗസ്റ്റ് 16 നകം സത്യവാങ്ങ്മൂലം സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ സ്ഥാപനത്തിന് മുന്നിലുള്ള ഫ്‌ളക്‌സ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വ്യാപാരിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top