ഇടുക്കി ഡാം തുറന്നേക്കും; കളക്ടറേറ്റിൽ ഇന്ന് അടിയന്തര യോഗം

immediate meeting in collectorate regarding opening of idukki dam

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്ന് അടിയന്തര യോഗം കലക്ട്രേറ്റിൽ നടക്കും. റവന്യൂ, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ യോഗങ്ങൾക്ക് പുറമെ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗവും ജില്ലാ കലക്ടർ ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്.

ഇടുക്കി ഡാമിൻറെ ജലനിരപ്പ് 2393 അടിയായി എത്തിയ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഡാമിന്റെ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഡാം തുറക്കാനാണ് കെഎസ്ഇബിയുടെ ജാഗ്രതാ നിർദ്ദേശം. ഇപ്പോഴുള്ള നീരൊഴുക്ക് പത്ത് ദിവസം തുടർന്നാൽ ഡാം തുറക്കാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top