സ്ക്കൂള്‍ ബസ് കടയിലേക്ക് ഇടിച്ച് കയറിയ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

Accident harthal

പേരൂര്‍ക്കടയില്‍ നിയന്ത്രണം വിട്ട് സ്ക്കൂള്‍ ബസ് കടയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കേരളാദിത്യപുരം സ്വദേശി ശിവശക്തിയില്‍ സുകുമാരന്‍ നായരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. അപടത്തില്‍ ഇരുപത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കേരളാദിത്യപുരത്തെ വളവ് വളയുമ്പോള്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടപൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ ബസ് ഡ്രാവര്‍ തോമസ്, സമീപവാസി ഋഷികേശവന്‍ നായര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top