മാര്‍. ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴിയെടുത്തു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. വൈദികന്‍ കന്യാസ്ത്രീയോട് നടത്തിയ ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണിത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കുറുവിലങ്ങാട് മഠത്തിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. കന്യാസ്ത്രീയുടെ പരാതി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. സിഎംഐ സഭാ വൈദികനായ ഫാദര്‍ ജെയിംസ് എര്‍ത്തലയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് കന്യാസ്ത്രീയെ ഫോണില്‍ ബന്ധപ്പെട്ടത്. ഈ ഫോണ്‍ സംഭാഷണമാണ് കന്യാസ്ത്രീ പരാതിയായി സമര്‍പ്പിച്ചത്. കോടതിയുടെ അനുമതി ലഭിച്ചാല്‍ ജെയിംസ് എര്‍ത്തയിലിനെതിരെ കേസെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here