ലാവ്‌ലിന്‍ കേസ്; 2019 തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കുത്തിപ്പൊക്കല്‍: കോടിയേരി ബാലകൃഷ്ണന്‍

ലാവ്‌ലിന്‍ വിഷയം കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസുമാണ് ഇതിന് പിന്നില്‍. രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ് ലാവ്‌ലിന്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളുടെ സമയത്തും ഇത് നടക്കാറുള്ളതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

ലാവ്‌ലിന്‍ അഴിമതിക്കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് പ്രതികള്‍ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഹൈക്കോടതി ഒഴിവാക്കിയ മറ്റ് മൂന്നുപേരും വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഈ വിഷയത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top