ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

പ്രശസ്ത ചലച്ചിത്രകാരന്‍ പ്രൊഫ.ജോണ്‍ ശങ്കരമംഗലം അന്തരിച്ചു. 84 വയസ്സായിരുന്നു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്.

പരീക്ഷണ സിനിമ മേഖലയില്‍ വേറിട്ട സാന്നിധ്യമായിരുന്നു ജോണ്‍ ശങ്കരമംഗലം. പരീക്ഷണ സിനിമയ്ക്ക് രജസകമലവും നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറായിരുന്നു.

ചങ്ങനാശ്ശേരി സെന്റ്. ബര്‍ക്കുമാന്‍സ് കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും വിദ്യാഭ്യാസം. 19-ാം വയസ്സില്‍ ക്രിസ്ത്യന്‍ കോളേജില്‍ ലക്ചറര്‍ ആയി. 1962 ല്‍ ജോലി രാജിവച്ച് പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് തിരക്കഥയിലും സംവിധാനത്തിലും ഡിപ്ലോമ നേടി.

തമിഴ്‌നാട് ടാക്കീസിന്റെ ജയശ്രീ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കഥയെഴുതിയാണ് സിനിമാരംഗത്ത് കാലുറപ്പിച്ചത്. നിരവധി ഡോക്യുമെന്ററി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജന്മഭൂമി എന്ന ചിത്രത്തില്‍ സഹനിര്‍മ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു. രൂപരേഖ എന്ന ചിത്ര നിര്‍മ്മാണ കമ്പനിയുടെ പങ്കാളി കൂടിയായിരുന്നു ജോണ്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top