‘ഒടുവില്‍ നാഥനായി’; പി.എസ് ശ്രീധരന്‍പിള്ള ബിജെപി അധ്യക്ഷന്‍

ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരന്‍ പിള്ളയെ നിയമിച്ചു. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തി.

ദേശീയ നേതൃത്വവുമായി പി.എസ് ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുന്നത്.

രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷപദത്തിലേക്ക് എത്തുന്നത്. വി. മുരളീധരന്‍ എംപിയ്ക്ക് ആന്ധ്രയുടെ അധിക ചുമതല നല്‍കിയും ദേശീയ നേതൃത്വം തീരുമാനമെടുത്തു.

രണ്ട് മാസത്തിലേറെയായി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന വീഭാഗീയത പരസ്യമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top