സമ്മതമറിയിച്ച് ശ്രീധരന്‍പിള്ള

ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ സമ്മതമാണെന്ന് പി.എസ് ശ്രീധരന്‍പിള്ള കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കേന്ദ്ര നേതാക്കല്‍ ഇതേക്കുറിച്ച് തന്നോട് സംസാരിച്ചുവെന്നും രണ്ട് ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശ്രീധരന്‍പിള്ളയെ പരിഗണിക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top