മലേഷ്യൻ വിമാനം കാണാതായ സംഭവം; തിരോധാനം കരുതുകൂട്ടിയുള്ള ഇടപെടൽ മൂലം

മലേഷ്യൻ വിമാനം എംഎച്ച് 370 തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടൽ കാരണമെന്ന് അന്വേഷണ റിപ്പോർട്ട്. എന്നാൽ ഇടപെടൽ ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും ആയിരത്തിലധികം പേജുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
എട്ടു രാജ്യങ്ങളുടെ സംയുക്ത അന്വേഷണത്തിന്റെ ഫലമാണ് റിപ്പോർട്ട്. യാത്ര ചെയ്യേണ്ടിയിരുന്ന റൂട്ടിൽ നിന്നു വിമാനം മനഃപൂർവം മാറ്റി സഞ്ചരിച്ചുവെന്നാണു കണ്ടെത്തൽ. എന്നാൽ ഇതിന്റെ കാരണക്കാരെ കണ്ടെത്താൻ എംഎച്ച് 370 സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ സംഘത്തിനു സാധിച്ചില്ല. നേരത്തേ സാങ്കേതിക തകരാർ കൊണ്ടാണു വിമാനം തകർന്നതെന്നായിരുന്നു നിഗമനം. മലേഷ്യയിലെയും വിയറ്റ്‌നമിലെയും എയർ ട്രാഫിക് കൺട്രോൾ വിഭാഗങ്ങൾ അപകട സമയത്ത് ചട്ടപ്രകാരം പ്രവർത്തിച്ചില്ലെന്നത് സംശയം ബലപ്പെടുത്തുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here