സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ജൂറി അംഗം ഡോ. ബിജു

dr biju

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് കാണിച്ച് ജൂറി അംഗം ഡോക്ടർ ബിജു ചലച്ചിത്ര അക്കാഡമി ചെയർമാനും സെക്രട്ടറിക്കും കത്ത് നൽകി. മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി.

നടിയെ അക്രമിച്ചകേസിൽ കുറ്റാരോപിതനായ നടനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്‍റ് മോഹൻലാലിനെ ക്ഷണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഡോക്ടർ ബിജു കത്തിൽ വിശദീകരിക്കുന്നു. സൂപ്പർ താരങ്ങളെ വെച്ച് അവാർഡ് നിശയായി കൊണ്ടാടേണ്ടതല്ല സംസ്ഥാന ചലച്ചിത്ര അവാർഡുകളെന്നും ബിജു പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top