കുടിവെള്ളവും ഭക്ഷണവും തയ്യാർ; ഫ്‌ളവേഴ്‌സ് കുടുംബത്തിന്റെ കുട്ടനാട് റിലീഫ് ഫണ്ട് പ്രവര്‍ത്തനം തുടങ്ങി

മഴക്കെടുതിയില്‍ ക്ലേശിക്കുന്ന കുട്ടനാടിനായി ഫ്ളവേഴ്സ് ചാനല്‍ രൂപം കൊടുത്ത കുട്ടനാട് റിലീഫ് ഫണ്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കുട്ടനാട് റിലീഫ് ഫണ്ട്’ എന്ന പേരില്‍ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയാണ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നത്. വെള്ളക്കെട്ട് രൂക്ഷമായ മേഖലകളില്‍ ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഒരു സംഘം ഇപ്പോഴും കുട്ടനാട്ടില്‍ തുടരുകയാണ്.
നിങ്ങള്‍ക്കും ഈ സഹായസംഘത്തില്‍ പങ്കാളികളാവാം. സാമ്പത്തിക സഹായം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് കുട്ടനാട്ടിലെത്തി ഫ്‌ളവേഴ്‌സ് സംഘത്തോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം.
കുട്ടനാട് റിലീഫ് ഫണ്ടിലേക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഇങ്ങനെ:
(അക്കൗണ്ടിലേക്ക് വരുന്ന ഫണ്ട് വിശദാംശങ്ങള്‍ ഫ്‌ളവേഴ്‌സിലൂടെ അറിയിക്കും. ഇന്ത്യന്‍ അക്കൗണ്ട് വഴി മാത്രമേ സംഭാവനകള്‍ സ്വീകരിക്കാന്‍ സാധിക്കൂ)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here