ബര്‍മിങാം ടെസ്റ്റ്; ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായി. ബര്‍മിങാമിലെ എജ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. ഏകദിന പരമ്പര 2-1 ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ അതേ മാര്‍ജിനില്‍ ട്വന്റി 20 പരമ്പര ഇന്ത്യയും സ്വന്തമാക്കിയിരുന്നു.

ആര്‍. അശ്വിനെ ഏക സ്പിന്നറായി അവസാന പതിനൊന്നില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ടീം. ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയുടെ കരുത്ത്. ചേതേശ്വര്‍ പൂജാരയെ ഇന്ത്യ പുറത്തിരുത്തി. മുരളി വിജയ്‌ക്കൊപ്പം ശിഖര്‍ ധാവാനാകും ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ലോകേഷ് രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ എന്നിവരടങ്ങുന്ന ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ താരം ഹാര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങുന്നതാണ് ഇന്ത്യന്‍ ടീം.

സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനുമാണ് ഇംഗ്ലീഷ് പേസ് നിരയെ ശക്തിപ്പെടുത്തുന്നവര്‍. അലിസ്റ്റര്‍ കുക്കും ക്യാപ്റ്റന്‍ ജോ റൂട്ടും ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകളാണ്.

England Squad
India Squad
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top