പാലക്കാട് കെട്ടിടം തകര്‍ന്ന സംഭവം; ഏഴു പേരെ രക്ഷപ്പെടുത്തി

പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ഏഴു പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ ആളുകള്‍ ഇവിടെ അകപ്പെട്ടിട്ടുണ്ടോ എന്നറിയാനായി പരിശോധന തുടരുകയാണ്. അഞ്ച് ആണുങ്ങളേയും രണ്ട് സ്ത്രീകളേയുമാണ് രക്ഷപ്പെടുത്തി പാലക്കാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവരില്‍ നിസ്സാര പരിക്കേറ്റ രണ്ട് സ്ത്രീകള്‍ ആശുപത്രി വിട്ടു. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. താഴത്തെ നിലയില്‍ അറ്റകുറ്റ പണി നടക്കുന്നതിനിടെയാണ് അപകടം നടന്നത്.

ഏറെ പഴക്കം ചെന്ന കെട്ടിടമാണിത്. ഇവിടെ മൊബൈല്‍ ഫോണ്‍ കടകളും ലോഡ്ജുകളുമാണ് പ്രവര്‍ത്തിക്കുന്നത്. മണ്ണുമാന്ത്രി യന്ത്രങ്ങളും ക്രെയിനും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അറ്റ കുറ്റപ്പണി പുരോഗമിക്കുന്നതിനിടെയാണ് അപകടം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മന്ത്രി എ.കെ ബാലന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top