പാലക്കാട് വ്യാപാര സ്ഥാപനം തകര്‍ന്ന് വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പാലക്കാട് നഗരത്തില്‍ വ്യാപാര സ്ഥാപനം തകര്‍ന്നു വീണു. മുനിസിപ്പല്‍ ബസ്റ്റാന്റിന് സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെട്ട അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാലക്കാട് ജനറല്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ ഇവിടെ അകപ്പെട്ടിട്ടുണ്ടോ എന്നറിയാനായി പരിശോധന തുടരുകയാണ്.
പഴക്കം ചെന്ന കെട്ടിടമാണിത്. ഉച്ചയോടെയാണ് സംഭവം നടന്നത് മൊബൈല്‍ ഫോണ്‍ കടകളും ലോഡ്ജുകളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. മണ്ണുമാന്ത്രി യന്ത്രങ്ങളും ക്രെയിനും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ജില്ലാ കളക്ടറും പോലീസ് മേധാവിയും ഇവിടെയെത്തി ചേര്‍ന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here