എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്; ആദ്യ ദിനം ഇന്ത്യയ്ക്ക് മേല്‍ക്കൈ

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ ദിനം പൂര്‍ത്തിയാകുമ്പോള്‍ മോശം അവസ്ഥയില്‍. 285 റണ്‍സിനിടെ ഒന്‍പത് വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിനാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തിന് തടയിട്ടത്. മൂന്നിന് 216 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച. അവസാന ആറ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത് വെറും 69 റണ്‍സ് സ്വന്തമാക്കുന്നതിനിടയില്‍.

ക്യാപ്റ്റന്‍ ജോ റൂട്ട് (80), ബെയര്‍‌സ്റ്റോ (70) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ജെന്നിംഗ്‌സ് 42 റണ്‍സ് നേടി. 24 റണ്‍സോടെ സാം കുറാനും റണ്ണൊന്നുമെടുക്കാതെ ആന്‍ഡേഴ്‌സണുമാണ് ഇപ്പോള്‍ ക്രീസില്‍. മൊഹമ്മദ് ഷമി രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. മികച്ച ഫോമില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന നായകന്‍ ജോ റൂട്ടിനെ മികച്ച ത്രോയിലൂടെ റണ്‍ ഓട്ട് ആക്കിയത് ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top